എഐ കാമറാ പദ്ധതിയിൽനിന്നു സർക്കാർ പിൻമാറണമെന്ന്
1300354
Monday, June 5, 2023 10:55 PM IST
തൊടുപുഴ: അഴിമതിക്കും ജനദ്രോഹത്തിനും വഴിവയ്ക്കുന്ന എഐ കാമറാപദ്ധതിയിൽനിന്നു സംസ്ഥാന സർക്കാർ പി·ാറണമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു. എഐ കാമറാകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് രാജു അധ്യക്ഷത വഹിച്ചു. തൊടുപുഴ ബോയ്സ് സ്കൂളിനു മുന്നിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ അധ്യക്ഷത വഹിച്ചു. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ നടത്തിയ സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉടുന്പന്നൂർ മണ്ഡലം പ്രസിഡന്റ് മനോജ് നോന്പ്രയിൽ അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സമരം മുൻ ഡിസിസി പ്രസിഡന്റ് ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു. വെങ്ങല്ലൂരിൽ ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദീൻ സമരം ഉദ്ഘാടനം ചെയ്തു. ജോഷി എടാട്ട് അധ്യക്ഷത വഹിച്ചു.
നെടുങ്കണ്ടം: നികുതിക്കൊള്ളയ്ക്കും നിരക്ക് വര്ധനവുകള്ക്കും ഇന്ധന സെസിനും പുറമേ അഴിമതിക്കുള്ള പണംകൂടി ജനങ്ങളില്‍നിന്നു പിടിച്ചുപറിക്കാനാണ് എഐ കാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. നെടുങ്കണ്ടത്ത് എഐ കാമറയ്ക്കു മുമ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റ് കെ.എന്‍. തങ്കപ്പന് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി എം.എന്‍. ഗോപി, ഡിസിസി സെക്രട്ടറിമാരായ അഡ്വ. സേനാപതി വേണു, ജി. മുരളീധരന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, ജോസ് അമ്മന്‍ചേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.