ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
1300108
Sunday, June 4, 2023 11:11 PM IST
അടിമാലി: ആശുപതിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളന്പളാശേരി ആദിവാസിക്കുടിയിലെ മാളുവാണ് ആംബുലൻസിൽ കുഞ്ഞിനു ജ·ം നൽകിയത്. ഇന്നലെ രാവിലെ പ്രസവവേദന ഉണ്ടായ യുവതിയെ ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞില്ല.
കുടിയിൽനിന്ന് ഏറ്റവും അടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. ആംബുലസ് വിളിച്ചെങ്കിലും കിട്ടാതിരുന്നതിനാൽ കുടിയിൽനിന്ന് പാതിവഴിവരെ എത്തിച്ചത് ജീപ്പിലായിരുന്നു. അവിടെനിന്നു ആംബുലൻസ് ലഭിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി പ്രസവിച്ചു.
ആംബുലൻസിൽ ഡ്രൈവറും യുവതിയുടെ ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത്.