കായിക അധ്യാപക സംഘടന പ്രതിഷേധിച്ചു
1300106
Sunday, June 4, 2023 11:04 PM IST
തൊടുപുഴ: അന്തർദേശീയ ഗുസ്തി താരങ്ങൾക്ക് എതിരേ നടന്ന ലൈംഗിക അതിക്രമത്തിൽ നടപടി സ്വീകരിക്കാതിരിക്കുകയും ആരോപണവിധേയനായ എംപിയെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ സംയുക്ത കായികാധ്യാപക സംഘടന തൊടുപുഴ ടെലഫോണ്‍ എക്സ്ചേഞ്ചിനു മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ജിമ്മി ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബോബു ആന്റണി, മാത്യു ജോസ്, ആൽവിൻ ജോസ്, വർഗീസ് വിൽസണ്‍, സജിൻ ജെയിംസ്, റോണി ജോസ് സാബു, ബേബി ഫ്രാൻസ്, സജിനി വിജയൻ, സിനി ലൂയിസ്, നോബിൾ ജോസ് എന്നിവർ പ്രസംഗിച്ചു.
വോളിബോൾ താരം
സിജി അനുസ്മരണം
ഉപ്പുതറ: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ച വോളിബോൾ താരം സിജി സാമുവലിനെ ബാഡ്മിന്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. വോളിബോൾ, ബാഡ്്മിന്റൻ, വടം വലി , ക്രിക്കറ്റ് തുടങ്ങി ജില്ലയിലെ കായികരംഗത്ത് സജീവ സാന്നിധ്യമായിരുന്നു സിജി സാമുവൽ.
സമ്മേളനം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സജിൻ സ്കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസ്, ജയിംസ് തോക്കൊമ്പൻ, സാബു വേങ്ങേവേലിൽ, സിബി ജോസഫ് , ബിജു പടലുങ്കൽ, എൻ. കെ. രാജൻ, ലാൽ ഏബ്രഹാം, പി.എം. വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.