പശു കുറുകെ ചാടി; കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
1300098
Sunday, June 4, 2023 11:04 PM IST
വണ്ടിപ്പെരിയാർ: വാളാർഡിക്കു സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം. പശു കുറുകെ ചാടിയനെതിനെത്തുടർന്നാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവർ ശരത്തി(30)നു പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയാണ് അപകടമുണ്ടായത്. കാറിനു കുറുകെ ചാടിയ പശുവിനെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ എതിരേ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ മുൻവശം പൂർണമായും തകർന്നു. കാറിനും സാരമായ തകരാർ സംഭവിച്ചു.
പരിക്കേറ്റ ശരത്തിനെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി.