ഗുസ്തി താരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്ന്
1299856
Sunday, June 4, 2023 6:45 AM IST
കട്ടപ്പന: ലൈംഗികാതിക്രമം നേരിടേണ്ടി വന്ന ഗുസ്തി താരങ്ങൾക്കു നീതി ലഭ്യമാക്കണമെന്നു ചെറുകിട കർഷക ഫെഡറേഷൻ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. രാജ്യത്തിന്റെ യശസ് വാനോളം ഉയർത്തിയ കായികതാരങ്ങൾ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം അറിഞ്ഞ ഭാരത ജനത ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലകുനിക്കുകയാണ്.
ഒരു എംപിയെ പോക്സോ കേസിൽനിന്ന് രക്ഷിക്കാൻ 140 കോടി ഇന്ത്യക്കാരുടെ ആത്മാഭിമാനം കളങ്കപ്പെടുത്തിയ കേന്ദ്രസർക്കാർ നിലപാടിൽ ഫെഡറേഷൻ സംസ്ഥാന സമിതി പ്രതിഷേധിച്ചു. ഡൽഹിയിൽ ഒൻപതിനുശേഷം നടക്കുന്ന കർഷക പ്രതിഷേധ സമരത്തിൽ ഫെഡറേഷൻ പ്രതിനിധികൾ പങ്കെടുക്കുമെന്നു പ്രസിഡന്റ് വൈ.സി. സ്റ്റീഫൻ അറിയിച്ചു. യോഗത്തിൽ ജോസഫ് കുര്യൻ, ടോമി തോമസ്, കെ.ആർ. രാമചന്ദ്രൻ, രാജേന്ദ്രൻ മാരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.