മഹിളാ കോൺഗ്രസ് ഐക്യദാർഢ്യ പ്രകടനം ഇന്ന്
1299476
Friday, June 2, 2023 10:55 PM IST
ചെറുതോണി: നീതിക്കുവേണ്ടി സമരം ചെയ്യുന്ന കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസർക്കാരും അപമാനിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആരോപിച്ചു.
മഹിളാ കോൺഗ്രസ് സമരക്കാർക്കൊപ്പവും കേന്ദ്ര സർക്കാർ ആരോപണ വിധേയനായ ബിജെപി എംപിക്ക് ഒപ്പവുമാണ്. സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ സർക്കാർ സംവിധാനം ദുർവിനിയോഗം ചെയ്യുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മോദിയുടെ സാമൂഹ്യമാധ്യമ സംഘം അവർക്കെതിരേ വ്യാജഫോട്ടോ പ്രചരിപ്പിച്ച് അപമാനിച്ചതായി ജില്ലാ പ്രസിഡന്റ് മിനി സാബു കുറ്റപ്പെടുത്തി.
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യക്കു വേണ്ടി പോരാടിയവർ നീതിക്കുവേണ്ടി ദീർഘകാലം ശബ്ദിക്കേണ്ടിവരുന്നത് ഖേദകരമാണ്.
കായികതാരങ്ങളുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തറുടെ നേതൃത്വത്തിൽ ഇന്ന് എറണാകുളത്ത് ഐക്യദാർഢ്യ പ്രകടനം നടത്തും.
ഇടുക്കി ജവഹർ ഭവനിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.