ടോർച്ചുകൾ നൽകി
1299470
Friday, June 2, 2023 10:54 PM IST
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിൽ ടോർച്ച് വിതരണം ചെയ്തു. പോലീസിന്റെ രാത്രികാല പ്രവർത്തനങ്ങൾക്കും മറ്റും ഉപയോഗിക്കുന്നതിനാണ് ലൈറ്റുകൾ നൽകിയത്.
അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധുബാബുവിന് ലൈറ്റുകൾ കൈമാറി. അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ, വൈസ് പ്രസിഡന്റ് ജോസ് എവർഷൈൻ, സെക്രട്ടറി ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
പഠനോപകരണം വിതരണം ചെയ്തു
തെക്കുംഭാഗം: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
ബാങ്ക് വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ടോമി തോമസ് കാവാലം വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത് മെംബർ എ.കെ. സുഭാഷ്കുമാർ, മാത്യു ജോസഫ്, സെക്രട്ടറി ഇൻചാർജ് വി.ടി. ബൈജു എന്നിവർ പ്രസംഗിച്ചു.