അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
1299468
Friday, June 2, 2023 10:54 PM IST
ഇടുക്കി: കൊന്നത്തടി ഇഞ്ചപതാലിൽ അമ്മയെയും മകനെയും വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. ഇരളാങ്കൽ ശശിധരൻ (55), അമ്മ മീനാക്ഷി (80) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കാരണമെന്നു പറയുന്നു.
ഇന്നലെ രാവിലെ എട്ടോടെയാണ് ശശിധരനെയും മീനാക്ഷിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് സംഭവം ആദ്യം കാണുന്നത്. മീനാക്ഷിയുടെ മൃതദേഹം ബാത്ത് റൂമിനുള്ളിലും ശശിധരന്റെ മൃതദേഹം വീടിന്റെ സിറ്റൗട്ടിലുമാണ് കിടന്നിരുന്നത്. വീടിന്റെ മുറ്റത്ത് കിടന്ന ഡസ്കിൽ വിഷം ഒഴിച്ച ഗ്ലാസും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
കേജീസ് ജൂവലറിയുടെ
നവീകരിച്ച ഷോറൂം
നെടുങ്കണ്ടം: കേജീസ് ജുവലറിയുടെ നവീകരിച്ച ഷോറൂം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. എം.എം. മണി എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കേജീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാജൻ ജോർജ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, വൈസ് പ്രസിഡന്റ്അജീഷ് മുതുകുന്നേൽ, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജേണ്‍ ചേനംചിറ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ആർ. സുരേഷ്, പച്ചടി ശ്രീധരൻ സ്മാരക എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സജി പറന്പത്ത്, അൽഹാഫിസ് സാബിത്ത് മൗലവി, കേജീസ് ഡയറക്ടർ സജിനി സാജൻ, സാറാക്കുട്ടി ജോർജ്, ലിസമ്മ ബേബി തുടങ്ങിയവർ പങ്കെടുത്തു.