സൗജന്യ മത്സരപരീക്ഷ പരിശീലനം
1298072
Sunday, May 28, 2023 10:49 PM IST
തൊടുപുഴ: ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സമന്വയ പദ്ധതി 202324ന്റെ ഭാഗമായി പിഎസ് സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന പട്ടികജാതി, പട്ടികവർഗക്കാരായ, എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി 60 ദിവസത്തെ സ്റ്റൈപ്പന്റോടുകൂടിയ സൗജന്യ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നതിനു തൊടുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത പട്ടികജാതി/പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് തൊടുപുഴ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടു ഹാജരായോ, തപാൽ മുഖാന്തിരമോ, ഇ-മെയിൽ വഴിയോ അപേക്ഷ സമർപ്പിക്കാം. ഫോണ്‍: 04862222172
പൂർവവിദ്യാർഥീസംഗമം
രാജകുമാരി: ഗവ. ഹൈസ്കൂളിൽ 1977-78 എസ് എസ് എൽസി ബാച്ചിന്റെ സംഗമം നാളെ രാജകുമാരി സൗത്ത് ബേസിൽ പാരിഷ് ഹാളിൽ നടത്തുമെന്ന് സംഘാടകസമിതി ചെയർമാൻ സി.എം. ബഷീർ, സെക്രട്ടറി എം.പി. എൽദോസ് എന്നിവർ അറിയിച്ചു.