മേരികുളവും ചക്കുപള്ളവും മികച്ച സ്കൂളുകൾ
1297863
Sunday, May 28, 2023 2:36 AM IST
കട്ടപ്പന: കട്ടപ്പന ഉപവിദ്യാഭ്യാസ ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച സ്കൂളുകളെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് നടത്തിയ മികവുത്സവത്തിൽ യുപി വിഭാഗത്തിൽ മേരികുളം സെന്റ് മേരീസ് യുപിഎസും എൽപി വിഭാഗത്തിൽ ചക്കുപള്ളം സെന്റ് ഡൊമിക്സ് എൽപിഎസും പുരസ്കാരങ്ങൾ നേടി.
കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജ്മെന്റിനു കീഴിലെ ഏറ്റവും വലിയ യുപിഎസാണ് മേരികുളം സെന്റ് മേരീസ്. സ്കൂൾ മാനേജർ ഫാ. വർഗീസ് കുളന്പള്ളിൽ, ഹെഡ്മാസ്റ്റർ ജോസഫ് മാത്യു, പിടിഎ പ്രസിഡന്റ് ബിജോമോൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂൾ പുരസ്കാരം നേടിയത്. കോട്ടയം സിഎംഐ പ്രൊവിൻസിന്റെ കീഴിലാണ് ചക്കുപള്ളം എസ്ഡി എൽപിഎസ്.