വെള്ളാരംകുന്ന് സെന്റ് മേരീസ് ഒന്നാമത്
1297860
Sunday, May 28, 2023 2:36 AM IST
കുമളി: പ്ലസ്ടു പരീക്ഷയിൽ വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റിൽ ഒന്നാം സ്ഥാനത്ത്. പരീക്ഷയെഴുതിയ 148 വിദ്യാർഥികളിൽ 147 പേരും വിജയിച്ചു (99.32%). കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും വിജയം നേടി. 26 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. മികച്ച വിജയം നേടിയ കുട്ടികളെ സ്കൂൾ മാനേജർ ഫാ. തോമസ് തെക്കേമുറി, പ്രിൻസിപ്പൽ ഷൈനി ജേക്കബ്, പിടിഎ പ്രസിഡന്റ് ജോർജ് കണിപറന്പിൽ എന്നിവർ അഭിനന്ദിച്ചു.