നാടൻ പന്തുകളി: ഇന്ന് ഫൈനൽ
1297859
Sunday, May 28, 2023 2:36 AM IST
പുറ്റടി: ഡിറ്റാനിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും കേരള നേറ്റീവ് ബോൾ ഫെഡറേഷനും ചേർന്ന് നടത്തുന്ന നാടൻ പന്തുകളി മത്സരത്തിൽ മീനടം ടീമിനെ പരാജയപ്പെടുത്തി ചന്പക്കര ഫൈനലിൽ പ്രവേശിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഫൈനലിൽ അഞ്ചേരി ടീം ചന്പക്കരയെ നേരിടും. ക്ലബ്ബ് പ്രസിഡന്റ് അനുരൂപ് ചാക്കോ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം ഫെഡറേഷൻ പ്രസിഡന്റ് ഷാജി കുറിച്ചി ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി സമ്മാനദാനം നിർവഹിക്കും. ടോണി ജയിംസ് മാക്കോറ, വിനോദ് കുമാർ, ജീമോൻ വെള്ളൂർ, മത്തായി മാടപ്പാട്ട് എന്നിവർ പ്രസംഗിക്കും.