ബാലികയ്ക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
1297858
Sunday, May 28, 2023 2:36 AM IST
തൊടുപുഴ: ഒന്പതുവയസുകാരിക്കു നേരേ ലൈംഗീകാതിക്രമം നടത്തിയ പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. ആയവന സിദ്ധൻപടി സ്വദേശി സജി (52) ആണ് പിടിയിലായത്. നഗരസഭാതിർത്തിയിലുള്ള സ്ഥലത്ത് ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുട്ടി. ജ്യൂസ് നൽകാനെന്ന വ്യാജേന അടുത്തു വിളിച്ചുവരുത്തിയ ശേഷമാണ് കുട്ടിക്കു നേരേ ലൈംഗികാതിക്രമം നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ബന്ധുവാണ് പരാതി നൽകിയത്.
എസ്ഐ അജയകുമാർ, എസ്ഐ ഷംസുദീൻ, എഎസ്ഐ ഉണ്ണികൃഷ്ണൻ, സിപിഒ ഹരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നേരത്തെയും കുട്ടികളുടെ നേരെ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.