കെഎസ്എഫ്ഇ മൈക്രോ ശാഖ ഉദ്ഘാടനം നാളെ
1297857
Sunday, May 28, 2023 2:31 AM IST
ഉപ്പുതറ: കേരള സ്റ്റേറ്റ് ഫിനാൻസ് എന്റർപ്രൈസസിന്റെ മൈക്രോ ശാഖ നാളെ ഉപ്പുതറയിൽ തുറക്കും. എല്ലാ ഗ്രാമീണ മേഖലകളിലും കെ എസ്എഫ്ഇ യുടെ സേവനം എത്തിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് മൈക്രോ ശാഖകൾ തുറക്കുന്നത്.
നാളെ രാവിലെ 9.30ന് ധനകാര്യ മന്ത്രി കെ എൻ . ബാലഗോപാൽ ശാഖ ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ സുനിൽ തുടങ്ങിയവർ പങ്കെടുക്കും.