ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ഉദ്ഘാടനം
1297856
Sunday, May 28, 2023 2:31 AM IST
കരിങ്കുന്നം: പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിനായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പ്രസിഡന്റ് ജോജി എടാന്പുറം ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാരിന്റെ നവകേരള കർമ പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെയും ഹരിത മിഷന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും മാലിന്യ സംസ്കരണത്തിന് കാര്യക്ഷമമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർകോഡ് പതിപ്പിക്കും.
വൈസ് പ്രസിഡന്റ് ബീന പയസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ കെ.കെ.തോമസ്, മെംബർമാരായ ബേബിച്ചൻ കൊച്ചുകരൂർ, എൽസമ്മ സെബാസ്റ്റ്യൻ, ഷൈബി ജോണ്, സ്വപ്ന മുല്ലക്കരിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.