ഇടുക്കി രൂപത കരിസ്മാറ്റിക് കുടുംബസംഗമം
1297855
Sunday, May 28, 2023 2:31 AM IST
ചെറുതോണി: പന്തക്കുസ്ത ദിനത്തോടനുബന്ധിച്ച് ഇടുക്കി രൂപത കരിസ്മാറ്റിക് കുടുംബ സംഗമം തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയിൽനടന്നു.
ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിൽ മുഖ്യ സന്ദേശം നൽകി. കുടുംബ സംഗമത്തിൽ നിരവധി വൈദികരും സന്യസ്തരും അല്മായരും പങ്കെടുത്തു. സംഗമത്തിന് ഇടുക്കി രൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ , രൂപത സബ് റീജിയൻ ഡയറക്ടർ ഫാ. ജോസ് നരിതൂക്കിൽ എന്നിവർ നേതൃത്വം നൽകി.