ഡിസിഎൽ തൊടുപുഴ പ്രവിശ്യ ക്യാന്പ്
1297845
Sunday, May 28, 2023 2:27 AM IST
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യ ക്യാന്പ് നാളെ മുതൽ 31 വരെ മൂവാറ്റുപുഴ നിർമല എച്ച്എസ്എസിൽ നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷൻ. തുടർന്ന് ജനറൽ കണ്‍വീനർ റോയി ജെ.കല്ലറങ്ങാട്ട് പതാക ഉയർത്തും. 11ന് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. രൂപത വികാരി ജനറാൾ ഡോ.പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ഫാ. കുര്യാക്കോസ് കൊടകല്ലിൽ മുഖ്യപ്രഭാഷണം നടത്തും.
30നു രാവിലെ 8.15ന് പ്രതിഭാ സംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 31ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ റവ.ഡോ.തോമസ് പോത്തനാമൂഴി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി.പി.എൽദോസ് സമാപന സന്ദേശം നൽകും.
റവ.ഡോ.ആന്റണി പുത്തൻകുളം, മാത്യു കുഴൽനാടൻ എംഎൽഎ, മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ്, ഷിബിൻ ഷാജി വർഗീസ്, റോബിൻ മാത്യു, തോമസ് കുണിഞ്ഞി, കുരുവിള ജേക്കബ്, ജയ്സണ്‍ പി. ജോസഫ്, ഡോ.മെർളിൻ ഏലിയാസ്, മോഹൻദാസ് സൂര്യനാരായണൻ എന്നിവർ ക്ലാസ് നയിക്കും.