കുടുംബശ്രീ സിഡിഎസ് രജതജൂബിലി ആഘോഷം
1297844
Sunday, May 28, 2023 2:27 AM IST
വഴിത്തല: പുറപ്പുഴ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം നടത്തി. ഡീൻ കുര്യാക്കോസ് എംപി റാലി ഫ്ളാഗ് ഓഫ് ചെയ്തു. വഴിത്തല എൽപി സ്കൂൾ ഹാളിൽ നടന്നപൊതുസമ്മേളനം പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രപതിയിൽനിന്നു നാഷണൽ ഇന്നവേഷൻ അവാർഡ് കരസ്ഥമാക്കിയ ബിജു നാരായണൻ, മുൻ സിഡിഎസ് ചെയർപേഴ്സണ്മാർ, മുതിർന്ന കുടുംബശ്രീ അംഗം എന്നിവരെ ചടങ്ങിൽ ആദരിച്ചു.