ഇടുക്കി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും
1297842
Sunday, May 28, 2023 2:27 AM IST
ചെറുതോണി: ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരേ നാളെ രാവിലെ പത്തിന് ഇടുക്കി താലൂക്ക് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തും.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് അധ്യക്ഷത വഹിക്കും.