ഹൈറേഞ്ച് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഉദ്ഘാടനം
1297535
Friday, May 26, 2023 11:04 PM IST
കട്ടപ്പന: കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരം കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ശ്രീപത്മനാഭപുരം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സംഘം പ്രസിഡന്റ് ആർ. മണിക്കുട്ടൻ അധ്യക്ഷത വഹിക്കും.
നിക്ഷേപ സമാഹരണം എം.എം. മണി എംഎൽഎയും വായ്പാവിതരണം വാഴൂർ സോമൻ എംഎൽഎയും തിരിച്ചറിയൽ കാർഡ് വിതരണം എ. രാജ എംഎൽഎയും ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനം ഇന്ന്
നെടുങ്കണ്ടം: കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് പാമ്പാടുംപാറ ഏലം ഗവേഷണകേന്ദ്രത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അസോസിയേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും സമ്മേളനത്തില്‍ തുടക്കംകുറിക്കും.
രാവിലെ 10ന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ്കുമാര്‍ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12 ന് സുവര്‍ണജൂബിലി ആഘോഷ പരിപാടികള്‍ എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയര്മാന് എസ്. മോഹനന്, വൈസ് ചെയര്മാന് ഷിജിമോന്‍ ഐപ്പ്, കണ്‍വീനര്‍ സി.വി. ഡെന്നി എന്നിവര്‍ അറിയിച്ചു.