സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
1297534
Friday, May 26, 2023 11:03 PM IST
നെടുങ്കണ്ടം: സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് ആവിഷ്കരിച്ച പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സഹകരണ, രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
യോഗത്തില്‍ എം.എം. മണി എംഎല്‍എ അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വായ്പാവിതരണ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് കേരള ബാങ്ക് കോട്ടയം റീജണല്‍ ജനറൽ മാനേജര്‍ ലതാ പിള്ള, ഡെപ്യൂട്ടി മാനേജര്‍മാരായ തോമസ് ജോണ്‍, വി.എസ്. ഷാജന്, പി. രാജീവ്, സ്വാഗതസംഘം ചെയര്മാന് എം.എന്‍. ഗോപി, കണ്‍വീനര്‍ ടി.എം. ജോണ്‍ എന്നിവര്‍ അറിയിച്ചു.