കുമളി സഹ്യജ്യോതിക്ക് നാലു റാങ്കുകൾ
1297533
Friday, May 26, 2023 11:03 PM IST
കുമളി: എംജി യൂണിവേഴ്സിറ്റി ബിരുദ പരീക്ഷയിൽ കുമളി സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളജിന് നാലു റാങ്കുകൾ. ബിഎസ്ഡബ്ല്യുവിൽ നാല്, അഞ്ച്, ഒൻപത് റാങ്കുകൾ യഥാക്രമം മെൽബിൻ അനിൽ, മിയ മനു എബ്രഹാം, ജോണ്‍ ഡോമിനിക് എന്നിവർ കരസ്ഥമാക്കി. അനറ്റ് റെജി ബിഎ ഇംഗ്ലീഷ് ട്രിപ്പിൾ മെയിൻ പരീക്ഷയിൽ പത്താം റാങ്കും നേടി.
കഴിഞ്ഞവർഷം കോളജ് അഞ്ചു റാങ്കുകൾ നേടിയിരുന്നു.
റാങ്ക് ജേതാക്കളെ കോളജ് മാനേജർ മോണ്‍. വർഗീസ് മരുതൂർ, പ്രിൻസിപ്പൽ പ്രഫ. ഡോ. എം.ജെ. മാത്യു, വൈസ് പ്രിൻസിപ്പൽ കെ.എം. ഏബ്രഹാം, വകുപ്പ് മേധാവികളായ തസ്നീമ എം. കബീർ, നീതു എൽസ കോശി എന്നിവർ അഭിനന്ദിച്ചു.