ജനാധിപത്യ യൂത്ത് ഫ്രണ്ട് പ്രചാരണജാഥ സമാപിച്ചു
1297532
Friday, May 26, 2023 11:03 PM IST
കാഞ്ഞാർ: മലയോര കർഷകർക്ക് സമാധാനപരമായ ജീവിതാന്തരീക്ഷം ഉറപ്പുവരുത്താൻ ഉതകുന്ന 64 ലെയും 93ലെയും ഭൂപതിവ് ചട്ടഭേദഗതി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് സിബി മൂലേപറന്പിൽ ആവശ്യപ്പെട്ടു. ജനാധിപത്യ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻ സാഗർ നയിച്ച സമര പ്രചാരണജാഥയുടെ സമാപന സമ്മേളനം കാഞ്ഞാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ സെക്രട്ടറി ടി.എസ്. ഇസഹാക്ക് അധ്യക്ഷത വഹിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കഐസ് സി സംസ്ഥാന പ്രസിഡന്റ് ഡോമിനിക് മടുക്കക്കുഴി, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സോനു ജോസഫ്, കവി തൊമ്മൻകുത്ത് ജോയി, ജിൻസ് വർഗീസ്, പി.സി. അമൽ, മനോജ് ജേക്കബ്, റോയി പുളിക്കാത്തൊണ്ടി, ജോയി മുണ്ടയ്ക്കൽ, സിബി കളപ്പുര എന്നിവർ പ്രസംഗിച്ചു.