വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുന്നതിനെച്ചൊല്ലി തർക്കം
1297531
Friday, May 26, 2023 11:03 PM IST
വണ്ണപ്പുറം: അനുമതിയില്ലാതെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാനുള്ള നീക്കം എതിർത്ത കർഷകനെ കൈയേറ്റം ചെയ്തതായി പരാതി. വെണ്മറ്റം പാടശേഖരസമിതി വൈസ്പ്രസിഡന്റും കേരസംഘം പ്രസിഡന്റുമായ പേപ്പതിയിൽ ഐസണ്‍ ആണ് കെ എസ്ഇബി ജീവനക്കാർ മർദിച്ചെന്നു കാട്ടി കാളിയാർ പോലീസിൽ പരാതി നൽകിയത്.
മുട്ടുകണ്ടം അങ്കണവാടിക്ക് വൈദ്യുതി കണക്ഷൻ നൽകാൻ പഞ്ചായത്ത് നൽകിയ അപേക്ഷയെത്തുടർന്ന് കെ എസ്ഇബി ജീവനക്കാർ എത്തിയപ്പോഴായിരുന്നു സംഭവം. വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ എത്തിയപ്പോൾ ഐസണ്‍ വാഹനത്തിനു മുന്നിൽ തടസം സൃഷ്ടിക്കുകയും ജീവനക്കാരെ തടയുകയും ചെയ്തുവെന്നാണ് കെ എസ്ഇബി അധികൃതർ പറയുന്നത്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ ഇരു കൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി പറഞ്ഞു.