മധ്യവയസ്കനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചു
1297530
Friday, May 26, 2023 11:03 PM IST
ചെറുതോണി: മധ്യവയസ്കനെയും ഭാര്യയെയും വീടുകയറി ആക്രമിച്ചതായി പരാതി. കരിന്പനിൽ പെയിന്റിംഗ് സ്ഥാപനം നടത്തുന്ന മേക്കാട്ട് എം.സി. ബേബി (60) യെയാണ് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ കരിന്പൻകാനം സ്വദേശി കൊല്ലംമാവടി പ്രസാദ് എന്നയാളാണ് ബേബിയുടെ വീട്ടിൽ കടന്നുകയറി ആക്രമണം നടത്തിയത്. തടസം പിടിക്കാനെത്തിയ ബേബിയുടെ ഭാര്യ ലിസിയെയും ഇയാൾ മർദിച്ചതായി പറയുന്നു.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബേബിയെ വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇടുക്കി പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കരിന്പനിൽ പ്രകടനം നടത്തി.