ചരക്കുവാഹനങ്ങള്‍ രൂപംമാറ്റി സഞ്ചാരികള്‍ക്കായി ഉപയോഗിക്കുന്നു
1297528
Friday, May 26, 2023 11:03 PM IST
മറയൂര്‍: പ്രധാന വിനോദസഞ്ചാര മേഖലയായ കാന്തല്ലൂരിലും സമീപ പ്രദേശങ്ങളിലും ചരക്ക് കയറ്റാനായി ഉപയോഗിക്കുന്ന ജീപ്പുകള്‍ രൂപമാറ്റം വരുത്തി വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കി. സമീപ നാളുകളിൽ പ്രദേശത്ത് ജീപ്പുകള്‍ വ്യാപകമായി അപകടത്തില്‍പ്പെടുന്നത് പതിവായതോടെയാണ് പരിശോധന ശക്തമാക്കിയത്.
ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്.എം. നസീറിന്റെ നിര്‍ദേശത്തേത്തുടര്‍ന്നാണ് മൂന്നാര്‍ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഫിറോസ്, അനൂപ് എന്നിവരങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.