ഇടുക്കിക്കു പുതിയ പാക്കേജ് പ്രഖ്യാപിക്കണം: പി.ജെ. ജോസഫ്
1297526
Friday, May 26, 2023 11:03 PM IST
തൊടുപുഴ: ജില്ലയുടെ സമഗ്ര പുരോഗതിക്കായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമിപതിവു ചട്ട ഭേദഗതി കൂടാതെ ഒരു ദിവസം പോലും ജില്ലയ്ക്ക് മുന്നോട്ടു പോകാൻ കഴിയില്ല. ജില്ലയിലെ നിർമാണ നിരോധനത്തിന്റെയും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തതിന്റെയും ഏക കാരണം ഭൂപതിവു ചട്ടങ്ങളിലെ നിരോധന വ്യവസ്ഥകളാണ്. വന്യമൃഗങ്ങളിൽനിന്നു കർഷകർക്ക് സംരക്ഷണം നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാകണം. കാർഷികോത്പന്നങ്ങൾക്ക് തറവില നിശ്ചയിച്ച് കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പു വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ്, ജോസഫ് ജോണ്, പ്രഫ. ഷീല സ്റ്റീഫൻ, ജോസി ജേക്കബ്, തോമസ് പെരുമന, എം. മോനിച്ചൻ, നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, വി.എ. ഉലഹന്നാൻ, ജോയി കൊച്ചുകരോട്ട്, ജോജി ഇടപ്പള്ളിക്കുന്നേൽ, ബാബു കീച്ചേരി, ബിജു പോൾ എന്നിവർ പ്രസംഗിച്ചു.