ചെത്തുതൊഴിലാളിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി
1297499
Friday, May 26, 2023 10:25 PM IST
ചീനിക്കുഴി: കാണാതായ ചെത്തുതൊഴിലാളിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ചീനിക്കുഴി ഏഴാനിക്കൂട്ടം തയ്യിൽ സുധാകരന്റെ (63) മൃതദേഹമാണ് മഞ്ചിക്കല്ല് മത്തങ്ങാചിറ ഭാഗത്ത് തോട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് ഇയാളെ കാണാതായത്.
കള്ള് ചെത്താൻ പോയി തിരികെ വരാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തോടിനു സമീപം സുധാകരന്റെ ബൈക്ക് കണ്ടെത്തി. ശക്തമായ മഴയെത്തുടർന്ന് വെള്ളമുയർന്നിരുന്നതിനാൽ തോട്ടിൽ വീണതാകാമെന്ന നിഗമനത്തിൽ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ഏഴോടെയാണ് ഒരു കിലോമീറ്റർ താഴെയായി മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു കൈമാറി. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ: സുനിത, ഗീതു. മരുമക്കൾ: സുരേഷ്, ജിൽ.