അഡോണയ്ക്കും നേഹയ്ക്കും ഫുൾ
1297290
Thursday, May 25, 2023 11:04 PM IST
ചെറുതോണി: പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കി അഡോണ ജസ്റ്റിൻ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രശസ്തി ഉയർത്തി. ബയോളജി സയൻസിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കിയാണ് അഡോണ സ്കൂളിന്റെയും നാടിന്റെയും ആഭിമാനമായത്.
സ്കൂളിലെ ചെയർപേഴ്സണ് കൂടിയായ അഡോണ ട്യൂഷനൊന്നും കൂടാതെയാണ് തിളങ്ങുന്ന വിജയം കരസ്ഥമാക്കിയത്.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും അഡോണ സജീവമായിരുന്നു. ഹൈസ്കൂളിൽ എല്ലാ വർഷവും രൂപതാതല സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചിരുന്നു. ഹയർ സെക്കൻഡറിയിൽ എൻഎസ്എസ് വോളണ്ടിയറായിരുന്നു. സിവിൽ സർവീസാണ് അടുത്ത ലക്ഷ്യം.
വനംവകുപ്പിൽ ഇടുക്കി വൈൽഡ് ലൈഫ് ഡിവിഷനിൽ സീനിയർ ക്ലർക്ക് ഭൂമിയാംകുളം കല്ലിടുക്കനാനിക്കൽ ജെസ്റ്റിൻ ജോസഫാണ് പിതാവ്. മാതാവ് മിനി തോമസ് ഇടുക്കി കളക്ടറേറ്റിൽ റവന്യു വകുപ്പിൽ ക്ലർക്കാണ്. ഏക സഹോദരൻ ആദർശ് ജെസ്റ്റിൻ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറിയിൽനിന്നും ഫുൾ എ പ്ലസ് നേടിയിരുന്നു.
രാജാക്കാട്: രാജാക്കാടിന് അഭിമാനമായി നേഹ വിനോദ്. പ്ലസ് ടു ജനറൽ സയൻസിൽ 1200ൽ 1200 ഉം നേടിയാണ് എൻ.ആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലെ ഈ മിടുക്കി നാടിന്റെ അഭിമാനമായത്.
എസ്എസ്എൽസി പരീക്ഷയിലും ഫുൾ മാർക്ക് വാങ്ങിയാണ് വിജയിച്ചത്. എൻ.ആർ സിറ്റി സ്കൂളിലെ പ്ലസ് ടു അധ്യാപകൻ വേലിക്കകത്ത് വിനോദിന്റെയും ഇതേ സ്കൂളിലെ ഹൈസ്കൂൾ അധ്യാപിക സീനയുടെയും രണ്ടാമത്തെ മകളാണ് നേഹ. മൂത്ത സഹോദരി നന്ദ വിനോദും എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയിരുന്നു.