ഇരട്ട സഹോദരിമാരുടെ വിജയം ഇരട്ടിമധുരമായി
1297289
Thursday, May 25, 2023 11:04 PM IST
ഉപ്പുതറ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഇരട്ട സഹോദരിമാർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി ഉപ്പുതറ സെന്റ് ഫിലോമിനാസിന് അഭിമാനമായി. മ്ലാമല തേങ്ങാക്കൽ വാടാലിവിളയിൽ അയ്യപ്പദാസിന്റെയും ശ്യാമയുടെയും മക്കളായ വി.എ. വീണാദാസും വി.എ. വാണിദാസുമാണ് ഇരട്ടനേടം കെയ്തത്. വാണി 1200 ൽ 1174 മാർക്കും വീണ 1180 മാർക്കും നേടി.
സ്കൂളിലെ സയൻസ് ബാച്ചിലെ വിദ്യാർഥിനികളായിരുന്നു ഇരുവരും. ഇവരുടെ സഹോദരിയും മുഴുവൻ എ പ്ലസ് നേടിയാണ് ഈ സ്കൂളിൽനിന്ന് വിജയിച്ചത്. പിതാവ് ദാസ് കൃഷിക്കാരനും മാതാവ് ശ്യാമ കുമളി വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയുമാണ്.