രാത്രി ആരാധനയും വിദ്യാരംഭവും
1297266
Thursday, May 25, 2023 10:42 PM IST
തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ പന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് രാത്രി ആരാധനയും വിദ്യാരംഭവും നടത്തും. റെക്ടർ ഫാ. ജോർജ് ചേറ്റൂർ നേതൃത്വം നൽകും.
നാളെ വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, 5.15ന് വിശുദ്ധ കുർബാന, 6.30ന് വചന പ്രഘോഷണം, എട്ടിന് ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, പരിശുദ്ധാത്മാഭിഷേക പ്രാർഥന, ദിവ്യകാരുണ്യ പ്രദക്ഷിണം, 9.30ന് സമാപനാശീർവാദം. 28ന് രാവിലെ 11ന് വിശുദ്ധ കുർബാന.
തുടർന്ന് ഈ വർഷം സ്കൂൾ പ്രവേശനം നടത്തുന്ന കുട്ടികൾക്കായി പ്രത്യേക പ്രാർഥനയും വിദ്യാരംഭവും നടത്തുമെന്ന് വൈസ് റെക്ടർ ഫാ.ആന്റണി വെളിയപ്പിള്ളിൽ അറിയിച്ചു.
ചെത്ത് തൊഴിലാളിയെ
കാണാതായി
തൊടുപുഴ: ചെത്ത് തൊഴിലാളിയെ കാണാതായതായി പരാതി. മഞ്ചിക്കല്ല് തയ്യിൽ സുധാകരനെ (63) ആണ് ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായത്.
വൈകുന്നേരം കള്ള് ചെത്താൻ പോയ സുധാകരൻ മടങ്ങി വരാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയവർ മഞ്ചിക്കല്ലിനു സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി.
തുടർന്ന് പോലീസിൽ വിവരമറിയിച്ചു. തോട്ടിൽ വീണതാകാമെന്ന നിഗമനത്തിൽ ഇന്നലെ രാവിലെ മുതൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.