വഴിവിളക്ക് തെളിച്ചു; പിറ്റേന്ന് മിഴിയടച്ചു
1281860
Tuesday, March 28, 2023 10:53 PM IST
അറക്കുളം: പഞ്ചായത്തിലെ വഴിവിളക്കുകൾ കഴിഞ്ഞ ദിവസം തെളിച്ചെങ്കിലും പലയിടങ്ങളിലും അവ വീണ്ടും മിഴിയടച്ചു. ഇതോടെ വിവിധ പ്രദേശങ്ങളിൽ പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ ദുരിതത്തിലായി. വഴിവിളക്കുകൾ തെളിയാതായതോടെ പല പ്രദേശങ്ങളും പഴയപോലെ കൂരിരുട്ടിലായി. വൈകിയും രാത്രിയിലും ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കും ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. നിലവാരമില്ലാത്ത ബൾബുകളാണ് സ്ഥാപിച്ചതെന്ന് പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
വഴിവിളക്കുകൾ തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മണ്ഡലം സമ്മേളനം
രാജകുമാരി: യൂത്ത് കോൺഗ്രസ് രാജകുമാരി മണ്ഡലം സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബി കൂരാപ്പിള്ളി അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും നടന്നു.