കാളകെട്ടി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നാളെ
1601660
Wednesday, October 22, 2025 2:39 AM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രമായ കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ വിഷയാവതരണവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ റിപ്പോർട്ട് അവതരണവും നടത്തും.
ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, കാളകെട്ടി മെഡിക്കൽ ഓഫീസർ ഡോ. വിദ്യാ മോഹൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാന സർക്കാരും നാഷണൽ ഹെൽത്ത് മിഷനും 1.50 കോടിയും പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപയും അനുവദിച്ചാണ് പുതിയ ആശുപത്രി മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.