കാഞ്ഞിരപ്പള്ളി രൂപത കലോത്സവം
1601657
Wednesday, October 22, 2025 2:39 AM IST
കാഞ്ഞിരപ്പള്ളി: രൂപത വിശ്വാസജീവിത പരിശീലന വിഭാഗം നേതൃത്വം നല്കിയ രൂപത കലോത്സവം-2025 കുട്ടിക്കാനം മരിയന്‍ കോളജിൽ നടത്തി.
മരിയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ ഫാ. ജോസ് ചിറ്റടിയില്‍ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ സന്ദേശം നല്‍കുകയും വിജയികള്‍ക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.
വിശ്വാസജീവിത പരിശീലന വിഭാഗം ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാലിന്റെ നേതൃത്വത്തില്‍ വൈദികരും സന്യസ്തരും ചേര്‍ന്ന് നടത്തിയ കലോത്സവത്തില്‍ അറുനൂറോളം കുട്ടികള്‍ പങ്കെടുത്തു.