മീനടം പഞ്ചായത്ത് പ്രവാസി ഗ്രാമസഭ
1601460
Tuesday, October 21, 2025 1:41 AM IST
മീനടം: മീനടം പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ പ്രവാസി ഗ്രാമസഭ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചന് കിഴക്കേടം അധ്യക്ഷത വഹിച്ചു. വാര്‍ഡു മെംബര്‍ റെജി ചാക്കോയാണ് വ്യത്യസ്തമായ രീതിയില്‍ ഗ്രാമസഭ സംഘടിപ്പിച്ചത്.
ഗവണ്മെന്റ് ്ഡെപ്യൂട്ടി സെക്രട്ടറി പദവിയില്‍നിന്നു വിരമിച്ച ഗ്രാമസഭാംഗം ജോസഫ് സ്കറിയ, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജി. ഗംഗ, ഗായത്രി സന്തോഷ്, അലീന അന്ന അശോക്, അന്ന സൂസന് സജി, അനീറ്റ അന്ന ചെറിയാന് എന്നിവരെ മെമന്റോ നല്കി ആദരിച്ചു.
ഗ്രാമസഭയില്‍ 220 പേരും ഓണ്‍ലൈനായി നിരവധി പ്രവാസികളും പങ്കെടുത്തു. നേരില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഉച്ചഭക്ഷണവും നല്കിയ ഗ്രാമസഭ നാടിനു പുത്തനനുഭവമായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു വിശ്വന്, പഞ്ചായത്തംഗങ്ങളായ റെജി ചാക്കോ, ലീന്‍ മാത്യു, രമണി ശശിധരന്, ലാലി വര്‍ഗീസ്, സൂസന് ചാണ്ടി, ഗിരീന്ദ്രന്, ബെന്നി അടിച്ചിറ, ടോം സെബാസ്റ്റ്യന്‍, റെജി സ്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.