ആനക്കല്ല് സെന്റ് ആന്റണീസ് സ്കൂൾ റൂബി ജൂബിലി ആഘോഷം; കുടുംബസംഗമം
1601658
Wednesday, October 22, 2025 2:39 AM IST
കാഞ്ഞിരപ്പള്ളി: റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളില്‍ കുടുംബസംഗമം നടത്തി. കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനം അധ്യക്ഷത വഹിച്ചു.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട്, ബനഡിക്ടന്‍ ആശ്രമ മഠാധിപതി ഫാ. ക്ലെമന്റ് എട്ടാനിയില്‍, മുന്‍ മാനേജര്‍ ഫാ. ഡാര്വിന് വാലുമണ്ണേല്‍, മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോഷി വാണിയപ്പുരയ്ക്കല്‍, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ജോസഫ്, അധ്യാപക പ്രതിനിധി ജോസി ജോസഫ്, മുന്‍ അധ്യാപിക ആഗ്നസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ സ്കൂളിന്റെ പുതിയ വെബ്സൈറ്റിന്റെ ലോഞ്ചിംഗും റൂബി ജൂബിലി സ്മാരക സ്റ്റാമ്പിന്റെ പ്രകാശനവും നടത്തി. റവ.ഡോ. ആന്റണി നിരപ്പേല്‍ എഡ്യൂക്കേഷണല്‍ ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹനായ പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ടിനെ അഭിനന്ദിച്ചു. അധ്യാപക-അനധ്യാപക കുടുംബാംഗങ്ങള്‍, പിടിഎ പ്രതിനിധികള്‍, എസ്എംസി പ്രതിനിധികള്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, മുന്‍ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, റിട്ടയേര്‍ഡ് അധ്യാപക-അനധ്യാപകര്‍ തുടങ്ങിയവർ കുടുംബസംഗമത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.