ഐഎംഎ വാർഷികയോഗം
1601733
Wednesday, October 22, 2025 5:24 AM IST
പാലാ: ഐഎംഎ പാലാ ബ്രാഞ്ച് 46-ാമത് വാര്‍ഷിക പൊതുയോഗം ചേർന്നു. പുതിയ ഭാരവാഹികളായി ഡോ. സോം വര്‍ഗീസ് തോമസ് (പ്രസിഡന്റ്), ഡോ. സാം മാത്യു (സെക്രട്ടറി), ഡോ. മാത്യു ജോര്‍ജ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങിന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് കെ.എ. ശ്രീനിവാസന് നേതൃത്വം നല്കി. ദേശീയ വൈസ് പ്രസിഡന്റ് ഡോ. അലക്സ് ഫ്രാങ്ക്ളിന്, പത്മശ്രീ ഡോ. എ. മാര്‍ത്തണ്ഡപിള്ള, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ. എം.എന്‍. മേനോന്, ഡോ. കുര്യന് ജോസഫ്, ഡോ. സോം വര്‍ഗീസ് തോമസ്, ഡോ. എന്‍.കെ. സുദര്ശന്, ഡോ. അലക്സ് ഇട്ടിച്ചെറിയാന്‍, ഡോ. സുനില്‍ അപ്പു തുടങ്ങിയവര്‍ പ്രസംഗിച്ചു. വനിതാ വിഭാഗം നേതാക്കളായി ഡോ. അനൂപ ബെന്നി, ഡോ. സിജിയ പോള്‍ എന്നിവരെയും തെരഞ്ഞെടുത്തു.