പ്രാര്‍ഥനാസമാജം സില്‍വര്‍ജൂബിലി സമാപനം ഇന്ന്
1601477
Tuesday, October 21, 2025 1:42 AM IST
കോട്ടയം: യാക്കോബായ സഭ ഭദ്രാസന പ്രാര്‍ഥനാസമാജം സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും കൃപാധാര ധ്യാന സംഗമവും കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഇന്നു രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ നടക്കും. ഫാ. സേവേറിയോസ് തോമസ് നിരണം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത വചനസന്ദേശം നല്‍കും.
സമാപന സമ്മേളനം യാക്കോബായ സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും. 50-ാം വര്‍ഷ പൗരോഹിത്യ ജൂബിലി ആചരിക്കുന്ന തോമസ് മാര്‍ തീമോത്തിയോസിനെ പ്രാര്‍ഥനാസമാജം ആദരിക്കും. ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര സമാപനസന്ദേശം നല്‍കും.