അവകാശസംരക്ഷണ യാത്രയ്ക്ക് രാമപുരത്ത് ആവേശോജ്വല സ്വീകരണം
1601738
Wednesday, October 22, 2025 5:24 AM IST
രാമപുരം: നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശസംരക്ഷണ യാത്രയ്ക്ക് രാമപുരത്ത് ഫൊറോന വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണം നല്കി.
സ്വീകരണ സമ്മേളനം രാമപുരം പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ജോര്‍ജ് കോയിക്കല്‍, രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, സെക്രട്ടറി ജോസ് വട്ടുകുളം, മാര്‍ ആഗസ്തീനോസ് കോളജ് പ്രിന്‍സിപ്പൽ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ അജോ തൂണുങ്കല്‍, സൈജു കോലത്ത്, ജോബിന് പുതിയിടത്തുചാലില്‍, സജി മിറ്റത്താനി, സണ്ണി കുരിശുംമൂട്ടില്‍, ബിനു മാണിമംഗലത്ത്, ജയ്സണ്‍ അറക്കപ്പറമ്പില്‍, വിവിധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.