കത്തോലിക്ക കോണ്‍ഗ്രസ് അവകാശസംരക്ഷണ യാത്രയ്ക്ക് ചങ്ങനാശേരിയിൽ സ്വീകരണം നാളെ
1601471
Tuesday, October 21, 2025 1:42 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ "സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്, നീതി ഔദാര്യമല്ല അവകാശമാണ്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് നാളെ ചങ്ങനാശേരിയില്‍ വരവേല്പ് നല്‍കും. വൈകുന്നേരം 4.30ന് പെരുന്നയില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരിച്ച് സമ്മേളന വേദിയായ പെരുന്ന ബസ്സ്റ്റാന്‍ഡ് മൈതാനത്ത് ക്രമീകരിച്ചിരിക്കുന്ന സമ്മേളന നഗറിലേക്ക് ആനയിക്കും.
തുടര്‍ന്നു നടക്കുന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. അതിരുപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ജാഥാ ക്യാപ്റ്റന്‍ പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ വിഷയാവതരണ പ്രസംഗം നടത്തും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മുഖ്യസന്ദേശം നല്‍കും. അതിരൂപത ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സ്വീകരണത്തിന് വിപുലമായ കമ്മിറ്റി
സ്വീകരണത്തിന്റെ വിജയത്തിനായി ഫൊറോന വികാരിമാരായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ. ജേക്കബ് ചീരംവേലില്‍, ഫാ. ജോബി കറുകപ്പറമ്പില്‍, ഫാ. വര്‍ഗീസ് കൈതപ്പറമ്പില്, അതിരൂപതാ ഭാരവാഹികളായ ബിനു ഡൊമിനിക്, ജോസ് വെങ്ങാന്തറ, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, കെ.എസ്. ആന്റണി, ജേക്കബ് നിക്കോളാസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, സേവ്യര്‍ കൊണ്ടോടി, പി.സി. കുഞ്ഞപ്പന്, സിസി അമ്പാട്ട്, ബാബു വള്ളപ്പുര, ലിസി ജോസ്, ടോം കയ്യാലകം, പി.ജെ. സെബാസ്റ്റ്യന്‍, കുഞ്ഞുമോന് തൂമ്പുങ്കല്‍, ലാലി ഇളപ്പുങ്കല്‍, കെ.ഡി. ചാക്കോ, ഇ.ജെ. തോമസ്, ഔസേപ്പച്ചന് ചെറുകാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
വിവിധ ഫൊറോനകളില്നിന്നു വാഹനങ്ങളിലെത്തുന്നവര്‍ക്ക് പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ആളെ ഇറക്കി വാഹനങ്ങള്‍ കത്തീഡ്രല്‍ പള്ളി മൈതാനിയില്‍ പാര്‍ക്കു ചെയ്യാവുന്നതാണ്.