ജില്ലാ സമ്മേളനം
1601463
Tuesday, October 21, 2025 1:42 AM IST
കോട്ടയം: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരളയുടെ 36-ാമത് ജില്ലാ സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആര്. രാജന് അധ്യക്ഷത വഹിച്ചു. സംഘടനയില്‍ ഒരംഗം മരണപ്പെട്ടാല്‍ 10 ദിവസത്തിനുള്ളില്‍ 10 ലക്ഷം രൂപ നല്കുന്ന പദ്ധതി നിലവില്‍ പ്രാബല്യത്തിലായി. സംഘടനയുടെ സ്ഥാപന നേതാക്കളായ ടോമി തോമസ്, എ.ആര്. രാജന്, ടി.കെ. പൊന്നപ്പന്, എ.പി. ജയരാജന് എന്നിവരെ ആദരിച്ചു.
ജില്ലാ സെക്രട്ടറി കെ.പി.എന്‍. സുരേഷ് ബാബു, സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി നസീര്‍ കള്ളിക്കാട്, ട്രെയിനിംഗ് ബോര്‍ഡ് ചെയര്മാന് മുഹമ്മദ് ഷാ, ജില്ലാ ട്രഷാര്‍ പി.ജി. ഗിരീഷ്, ജില്ലാ വൈസ് പ്രസിഡന്റ് ഷിഫാസ് എം. ഇസ്മയില്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എന്‍. സതീശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.