പൂഞ്ഞാറിൽ ഹരിതകർമസേനയ്ക്ക് വാഹനം അനുവദിച്ചു
1601731
Wednesday, October 22, 2025 5:24 AM IST
ഈരാറ്റുപേട്ട: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂഞ്ഞാര്‍ പഞ്ചായത്ത് ഹരിതകര്‍മസേനയ്ക്ക് പുതിയ വാഹനം അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് അറിയിച്ചു. 7.50 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.
മറ്റക്കാട് മുതല്‍ മാളിക വരെ വിസ്തൃതിയുള്ള പഞ്ചായത്തില്‍ ഹരിതകര്‍മസേനയ്ക്ക് വാഹനം അത്യാവശ്യമായി വന്നതിനാലാണ് തുക അനുവദിച്ചത്. നടപടികള്‍ പൂര്‍ത്തീകരിച്ച് ഉടന്‍ വാഹനം കൈമാറുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.