കു​മ​ര​കം: വാ​ഹ​നഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ച കോ​ണ​ത്താ​റ്റു പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച​മ​റ​യ്ക്കുന്ന ത​ണ​ൽ മ​ര​ങ്ങ​ൾ വാ​ഹ​ന​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി. കു​മ​ര​കം ഭാ​ഗ​ത്തു​നി​ന്ന് കോ​ണ​ത്താ​റ്റു പാ​ല​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നു കാ​ര​ണം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി വ​ള​ർ​ന്നുനി​ല്ക്കു​ന്ന ര​ണ്ടു ത​ണ​ൽ​മ​ര​ങ്ങ​ളാ​ണ്.

ഒ​രു മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ വൈ​ദ്യു​തി​ലൈ​നു​ക​ളും ക​ട​ന്നു​പോ​കു​ന്നു. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും വൈ​ദ്യു​തി​മു​ട​ങ്ങു​ന്ന​തി​നും കാ​ര​ണ​മാ​കും. ഡ്രൈ​വ​ർ​മാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ രാ​ഷ്‌​ട്ര​പ​തി എ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.