സ്ത്രീകളെ ശക്തീകരിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു: മന്ത്രി
1601469
Tuesday, October 21, 2025 1:42 AM IST
തലയാഴം: സാമൂഹ്യ, സാംസ്കാരിക വളർച്ചയ്ക്കൊപ്പം സ്ത്രീകളെ സാമ്പത്തികമായും ശക്തീകരിക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞതായി മന്ത്രി വി.എൻ. വാസവൻ. തലയാഴം പഞ്ചായത്ത് കുടുംബശീ സിഡിഎസ് വാർഷികം ഉല്ലല ജൂബിലി മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്രാൻഡഡ് പ്രോഡക്ടുകൾ നാണിച്ചുപോകുന്ന തരത്തിലുള്ള നല്ല ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ കുടുംബശ്രീക്ക് കഴിയുന്നത് ഏറെ അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് മുഖ്യ പ്രഭാഷണം നടത്തി. മന്ത്രി വി.എൻ. വാസവൻ, സി.കെ. ആശ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്, ഡോ. സലില മുല്ലൻ തുടങ്ങിയവരെ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ക. രഞ്ജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൽസി സോണി, പ്രതിപക്ഷ നേതാവ് എസ്. ദേവരാജൻ, പഞ്ചായത്ത് അംഗങ്ങളായ സുജാത മധു, കൊച്ചുറാണി ബേബി, ബി.എൽ. സെബാസ്റ്റ്യൻ, കെ. ബിനിമോൻ, പ്രീജു കെ. ശശി, റോസി ബാബു, എം.എസ്. ധന്യ, ഷീജ ബൈജു, പഞ്ചായത്ത് സെക്രട്ടറി വി.എൻ. റെജിമോൻ, സിഡിഎസ് ചെയർപേഴ്സൺ പി.ആർ. രജനി, മെമ്പർ സെക്രട്ടറി ജി. മഞ്ജു, സിഡിഎസ് മെമ്പർ മരിയ ജൂഡിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.