രാഷ്ട്രപതി: സ്കൂൾ സമയത്തില്‍ ക്രമീകരണം
1601741
Wednesday, October 22, 2025 5:24 AM IST
കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നാളെയും വെള്ളിയാഴ്ചയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ സ്കൂളുകളുടെ പ്രവര്‍ത്തനസമയത്തില്‍ ക്രമീകരണം വരുത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. നാളെ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകളും ഉച്ചകഴിഞ്ഞ് മൂന്നിനു മുന്‍പായി പ്രവര്‍ത്തനം അവസാനിപ്പിക്കണം.
വെള്ളിയാഴ്ച കോട്ടയം താലൂക്കിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്കൂളുകളും രാവിലെ 8.30ന് മുമ്പായി പ്രവര്‍ത്തനം ആരംഭിക്കുകയും വേണം.
ഇതുസംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സ്കൂള്‍ അധികൃതര്‍ കൃത്യമായ അറിയിപ്പ് നല്‍കണം.