സ്മാർട്ട് ഫർണിച്ചറുകളുടെ വിതരണം
1601464
Tuesday, October 21, 2025 1:42 AM IST
ഉല്ലല: പള്ളിയാട് ശ്രീനാരായണ യുപി സ്കൂളിൽ വൈക്കം ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. രഞ്ജിത്തിന്റെ വികസനഫണ്ട് വിനിയോഗിച്ച് സ്മാർട്ട് ക്ലാസ്റൂമുകളിലേക്കു വാങ്ങിയ സ്മാർട്ട് ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം നടത്തി.
സ്കൂൾ മാനേജർ ടി.പി. സുഖലാലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുതിയ ഫർണിച്ചറുകൾ കുട്ടികൾക്കു കൈമാറി കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. അഞ്ചു ലക്ഷം രൂപയുടെ ഫർണിച്ചറാണ് നൽകിയത്. ഹെഡ്മാസ്റ്റർ പി. പ്രദീപ്, പഞ്ചായത്തംഗങ്ങളായ ടി. മധു, കെ. ബിനിമോൻ, എസ്. ദേവരാജൻ, പിടിഎ വൈസ് പ്രസിഡന്റ് എം.എം. സാജൻ, എസ്എൻഡിപി ശാഖായോഗം സെക്രട്ടറി എ.ജി.ബിജു, വൈസ് പ്രസിഡന്റ് എൻ.എസ്. നിജു, എംപിടിഎ പ്രസിഡന്റ് ഷീജാ വിക്രമൻ, സ്റ്റാഫ് സെക്രട്ടറി ടി.ടി. ബൈജു എന്നിവർ പ്രസംഗിച്ചു.