അയർക്കുന്നത്തെ മോഷണം: അന്വേഷണം ഊർജിതം
1601465
Tuesday, October 21, 2025 1:42 AM IST
അയര്‍ക്കുന്നം: വീടിനുള്ളിലെ അലമാര തകര്‍ത്ത് 12 പവന് സ്വര്‍ണവും 28,000 രൂപയും മോഷ്ടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിവിധ ഭാഗങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
അയര്‍ക്കുന്നം കൊങ്ങാണ്ടൂര്‍ കല്ലിട്ടനട ഭാഗത്തു താമസിക്കുന്ന പോളയ്ക്കല്‍ ബെന്നി ചാക്കോയുടെ വീട്ടിലായിരുന്നു മോഷണം. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന മകള്‍ അനീറ്റ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസില്‍ പരാതി നല്കി. എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.