ഉപജില്ലാ ശാസ്ത്ര, പ്രവൃത്തി പരിചയമേള കീരീടം കൈവിടാതെ നസ്രത്ത്ഹിൽ ഡിപോൾ
1601393
Monday, October 20, 2025 11:36 PM IST
കുറവിലങ്ങാട്: ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ കിരീടം നസ്രത്ത്ഹിൽ ഡി പോൾ ഹയർസെക്കൻഡറി സ്കൂളിന്. തുടർച്ചയായ ആറാം തവണയാണ് ഡിപോളിന്റെ തേരോട്ടം. 989 പോയിന്റ് നേടിയാണ് ഡിപോളിലെ പ്രതിഭകൾ ഒന്നാംസ്ഥാനം കൈപ്പിടിയിലൊതുക്കിയത്.
ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിളെല്ലാം ഓവറോൾ കിരീടം നസ്രത്ത്ഹിൽ ഡി പോളിനാണ്.