ചി​റ​ക്ക​ട​വ്: ജി​ല്ല കാ​യി​ക​മേ​ള​യി​ൽ 100 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ചി​റ​ക്ക​ട​വ് സ്വ​ദേ​ശി എം.​അ​ര​വി​ന്ദ​നെ യൂ​ത്ത് ഫ്ര​ണ്ട് - എം ​വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ര​വി​ന്ദ​ന് സ്പെ​ക്സ് സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് ക​മ്മി​റ്റി അ​റി​യി​ച്ചു. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​പ​ഹാ​രം കൈ​മാ​റി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ബി. ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി പാ​മ്പൂ​രി, ഷാ​ജി ന​ല്ലേ​പ​റ​മ്പി​ൽ, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ശ്രീ​കാ​ന്ത് എ​സ്. ബാ​ബു, ഷൈ​ല ജോ​ൺ, ജെ​റി മ​നു, ആ​ൻ​ഡ്രൂ വി. ​സു​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.