ശങ്കേഴ്സ് മത്സര അവാര്‍ഡ് വിതരണം
1601459
Tuesday, October 21, 2025 1:41 AM IST
കോട്ടയം: 28-ാമത് ദര്‍ശന ശങ്കേഴ്സ് അഖില കേരള കാര്‍ട്ടൂണ്‍ പെയിന്റിംഗ് മത്സരങ്ങളുടെ അവാര്‍ഡുകള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വിതരണം ചെയ്തു. പി.ആര്. ശ്രീഹരി (കണ്ണൂര്‍) ശങ്കേഴ്സ് അവാര്‍ഡ് ഏറ്റുവാങ്ങി. എട്ടു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 150 കുട്ടികള്‍ സമ്മാനങ്ങള്‍ സ്വന്തമാക്കി.
ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തേക്കിന്‍കാട് ജോസഫ്, രാജു നായര്‍, പഴയിടം മുരളി, പി.കെ. ആനന്ദക്കുട്ടന്, ആര്‍ട്ടിസ്റ്റ് അശോകന്, ടി.എസ്. ശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രണ്ടായിരത്തില്‍പ്പരം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു